5 വർഷം പൊലീസിനെ വെട്ടിച്ചുനടന്നു; അബു ലെയ്സ് വിവാഹ വിരുന്നിനിടെ പിടിയിൽ

abu-lais
SHARE

കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാംപ്രതി കോഴിക്കോട് കൊടുവള്ളി സ്വദേശി അബു ലെയ്സിനെ തൃശൂരില്‍ നിന്ന് ഡി.ആര്‍.ഐയും പൊലീസും ചേര്‍ന്ന്  പിടികൂടി. അഞ്ചു വര്‍ഷമായി ഡി.ആര്‍.ഐ. അന്വേഷിക്കുന്ന പ്രതിയാണ് അബു ലെയ്സ്. എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പെട്ട സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയാണ്. ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ പിടികൂടുമെന്ന് ഉറപ്പായിരുന്നു. ഇക്കാരണത്താല്‍ നേപ്പാളില്‍ എത്തി അവിടെ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. തൃശൂരിലെ ഒരു കല്യാണ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് പിടികൂടിയത്. 

39 കിലോ സ്വർണം കടത്തിയ അബുലൈസിന്റെ സംഘത്തിന്റെ തലവൻ കൊടുവള്ളി പടനിലം സ്വദേശി ടി.എം. ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. നേപ്പാളിലടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന അബു ലൈസ് പലവട്ടം കേരളത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായെങ്കിലും പൊലീസിനെ സ്വാധീനിച്ച് രക്ഷപെടുകയായിരുന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.