പ്രളയം: കാരണം ഡാമുകളല്ല, അമിതമഴ; കെഎസ്ഇബിയെ അനുമോദിക്കണം: ചെയർമാൻ

kseb-chairman-ns-pillai
SHARE

അമിതമഴയാണ് പ്രളയത്തിന് കാരണമെന്നും ഡാമുകളെ കുറ്റം പറയരുതെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. ഡാമുകളാണ് വെള്ളത്തെ തടഞ്ഞത്. കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഡാമുകള്‍ തുറന്നുവിട്ടത് മുന്നറിയിപ്പോടെയാണെന്നും ഇതിനെല്ലാം തെളിവുണ്ടെന്നും എന്‍.എസ്.പിള്ള പറഞ്ഞു. 

അതിരപ്പിള്ളി ഡാമിനായും ചെയര്‍മാൻ രംഗത്തെത്തി. ഡാമുണ്ടെങ്കില്‍ ചാലക്കുടി പുഴയിലെ കുറേ വെള്ളം തടയാമായിരുന്നു. റെഡ് അലര്‍ട് വന്നാലുടന്‍ വെള്ളം ഒഴുക്കില്ല. റാന്നിയിലെ കാരണവും അമിതമഴയാണ്.  142 അടിവരെ മുല്ലപ്പെരിയാര്‍ തുറന്നില്ല, പെട്ടെന്ന് വെള്ളം വന്നു, അവരോട് ആരും ചോദിക്കുന്നില്ല. മല്ലപ്പെരിയാര്‍ വെള്ളം വരെ ഇടുക്കി താങ്ങി. കെഎസ്ഇബിയെ അനുമോദിക്കുകയാണ് വേണ്ടത്. ഇടുക്കിയും ശബരിഗിരിയും തുലാവര്‍ഷം വരെ അടയ്ക്കില്ലെന്നും  കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.