ദുരിതമേലെ കേരളം; ‘രാഷ്ട്രീയം’ തോറ്റു; സഹായപ്രവാഹവുമായി സംസ്ഥാനങ്ങള്‍

chenganoor-flood
SHARE

പ്രളയ ദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങായി മറ്റ് സംസ്ഥാനങ്ങള്‍. വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെ കണക്കുകള്‍. 

∙ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു 25 കോടി രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. രണ്ടരക്കോടി രൂപയുടെ കുടിവെള്ള ശുചീകരണ ഉപകരണങ്ങളും നല്‍കും. 

∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് 20 കോടി രൂപ നല്‍കുമെന്ന് അറിയിച്ചു

∙ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 15 കോടി രൂപ കേരളത്തിന് നല്‍കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു

∙ ഗുറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണ് പ്രഖ്യാപിച്ചത് 10 കോടി രൂപയുടെ സാമ്പത്തിക സഹായമാണ്

∙ ബിഹാര്‍ സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചു

∙  ഡല്‍ഹി സര്‍ക്കാര്‍ 10 കോടി രൂപ നല്‍കും. ആംആദ്മി പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ ഒരുമാസത്തെ ശമ്പളം നല്‍കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു

∙ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വാഗ്ദാനം ചെയ്തത് 10 കോടി രൂപയാണ്

∙  രാജസ്ഥാന്‍ സര്‍ക്കാരും 10 കോടി രൂപ കേരളത്തിന് നല്‍കും

∙ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന്‍ 10 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

∙ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത് 10 കോടി രൂപ നല്‍കുമെന്നും ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ എത്തിക്കും

∙ കര്‍ണാടകയുടെ 10 കോടി രൂപ കൈത്താങ്ങാകും

∙ തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ നല്‍കും

∙ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് 5 കോടി രൂപയുടെ സഹായം നല്‍കാനും ഫയര്‍ സര്‍വീസ് സംഘത്തെ കേരളത്തിലേയ്ക്ക് അയയ്ക്കാനും തീരുമാനിച്ചു

∙ ആന്ധ്രപ്രദേശ് 5 കോടി രൂപ നല്‍കും

∙ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 5 കോടി രൂപ നല്‍കും

∙ ഹിമാചല്‍പ്രദേശ് നല്‍കുക 5 കോടി രൂപ

∙ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് മൂന്ന് കോടി രൂപയുടെ സമ്പത്തിക ∙ സഹായവും ഏഴ് കോടി രൂപയുടെ അരിയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്

∙ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. 

Read More on Kerala Floods News

നേരത്തേ പ്രളയ കെടുതിയില്‍ വലയുന്ന കേരളത്തിന് ആശ്വാസവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തിയിരുന്നു. ബലിപെരുന്നാളിന്റെ അനുഗ്രഹീതമായ സമയം കൂടി കണക്കിലെടുത്ത് കേരളത്തെ എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് 4കോടി രൂപ നല്‍കും. സാമ്പത്തിക ഉപദേഷ്ടാവ് സയ്യിദ് അറിയിച്ചതാണ് ഇക്കാര്യം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.