മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു

Vajpayee
SHARE

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ച വാജ്പേയ്, രാജ്യത്ത് കാലാവധി തികയ്ക്കുന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായിരുന്നു.   

മൂന്നു തവണ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം മികച്ച കവിയും മികച്ച വാഗ്മിയുമാണ്. 1996, 1998, 1999 എന്നീ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായി. ജനതാസര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്നു.

രാഷ്ട്രീയനേതാവ്, വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്പേയി. സൗമ്യത മുഖമുദ്രയാക്കിയ വാജ്പേയി പക്ഷേ ആശയങ്ങളെ മുറുകെ പിടിക്കുകയും നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂള്‍ ജീവിതകാലത്തു തുടങ്ങിവച്ച പൊതുപ്രവര്‍ത്തനം, ജീവിതസായന്തനത്തില്‍ അനാരോഗ്യം പിടിപെടുംവരെ അനുസ്യൂതം തുടര്‍ന്നു. ആര്‍എസ്എസ് പ്രചാരകനായിരുന്ന വാജ്പേയ് ബിജെപിയുടെ സ്ഥാപക നേതാവ് കൂടിയാണ്. 

ജീവിതരേഖ ഇങ്ങനെ: 

> 1957 ല്‍ ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

> രണ്ടാം ആണവ പരീക്ഷണം, കാര്‍ഗില്‍ യുദ്ധം എന്നിവ വാജ്പേയിയുടെ കാലത്ത്

> പാക്കിസ്ഥാനുമായി  സമാധാന ഉടമ്പടി സ്ഥാപിച്ചു

> ലാഹോറിലേക്ക് ബസ്് യാത്ര നടത്തി ചരിത്രം കുറിച്ചു

‌> സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി തുടങ്ങി

> ദേശീയപാതാ പദ്ധതി, പ്രധാനമന്ത്രി ഗ്രാമ സടക് യോജന എന്നിവയ്ക്ക തുടക്കം കുറിച്ചു.

MORE IN BREAKING NEWS
SHOW MORE