മഴകനത്തു; ഡാം തുറന്നു; വെള്ളപ്പൊക്കം: മൂന്നാര്‍ ഒറ്റപ്പെട്ടു

munnar-1
SHARE

ഇടുക്കിയില്‍ മാട്ടുപ്പെട്ടി ഡാമും തുറന്നതിനു പിന്നാലെ കനത്ത മഴയും തുടങ്ങിയതോടെ മൂന്നാറും പഴയ മൂന്നാറും ഒറ്റപ്പെട്ടു.  മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകി ദേശീയപാതയിലും വെള്ളം കയറി. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അടിമാലിയിലും മൂന്നാര്‍ ഗവ.കോളജിനു സമീപവും മണ്ണിടിഞ്ഞു.

നീരൊഴുക്ക് ശക്തമായതിനെ തുടർന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റർ എത്തിയതോടെ രാവിലെ ഒൻപതു മണിക്ക് ആദ്യ ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തിയിരുന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഭാഗീഗമായി അടച്ചിട്ടും ദുരിതവും ആശങ്കയും ഒഴിയുന്നില്ല. കനത്ത മഴയത്ത് നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കിയിൽ ജലനിരപ്പ് വീണ്ടും നേരിയ തോതിൽ ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ ജാഗ്രതാ നിർദേശം നൽകി. പെരിയാറിൽ ജലനിരപ്പ് താഴാത്തതിനാൽ വീടുകൾ വെള്ളക്കെടിൽ തുടരുകയാണ്. അടിമാലി കൊരങ്ങാട്ടി ഉള്‍പ്പെടെ നാലിടങ്ങളില്‍ ഉരുള്‍പൊട്ടി കൃഷിനശിച്ചു. 

2397 ന് താഴെ സുരക്ഷിത അവസ്ഥയിലാണ് ജലനിരപ്പെങ്കിലും ചില മണിക്കൂറുകളിൽ നേരിയ തോതിൽ ഉയരുന്നത് വീണ്ടും ആശങ്കയുയർത്തുന്നുണ്ട്. ശക്തമായ മഴയിൽ നീരൊഴുക്ക് വർധിച്ചതാണ് കാരണം. ചെറുതോണി പാലത്തിൽ നിന്ന് വെള്ളം ഇറങ്ങിയെങ്കിലും ഗതാഗത യോഗ്യമായിട്ടില്ല. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടും പെരിയാർ തീരത്തെവിടുകളിൽ വെള്ളക്കെടും ചെളിയുമായതിനാൽ ആയിരത്തോളം കുടുംബങ്ങൾ ക്യാംപിൽ തുടരുകയാണ്.

ഇതിനിടെ തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും  ഉയരുകയാണ്. 142 അടിയാൽ ഇടുക്കി അണക്കെട്ടിലെക്ക് വെള്ളം തുറന്ന് വിടേണ്ടി വരുമെനത് ആശങ്കക്ക് കാരന്നമാകുന്നുണ്ട്. മൂന്നാറിലെ മാടുപെട്ടി അണക്കെട് തുറന്നതോടെ അവിടന്നുള്ള വെള്ളവും പെരിയാറിലേക്ക് അധികമായി എത്തിത്തുടങ്ങി. ഇതിനിടെ രാജപുരം , ചുരുളി,  നെടുങ്കണ്ടം പൊന്നാ മല എന്നിവിടങ്ങയിൽ ഉരുൾപൊട്ടലുണ്ടായി കൃഷി നശിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.