പ്രളയദുരിതം കണ്ട് രാജ്നാഥ് സിങ് ഇടുക്കിയിൽ; ഒപ്പം മുഖ്യമന്ത്രിയും

rajnath-pinarayi
SHARE

സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇടുക്കിയിലെ ദുതിരമേഖലകളിലൂടെ വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം,  റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരുടെ ആഭ്യന്തരമന്ത്രിക്കൊപ്പമുണ്ട്.

വ്യോമനിരീക്ഷണത്തിനുശേഷം നെടുമ്പാശേരിയില്‍ തിരിച്ചെത്തിയ സംഘം റോഡ് മാര്‍ഗം പറവൂർ താലൂക്കിലെ ഇളന്തിക്കരയിലെത്തി. ഇവിടുത്തെ ദുരിതാശ്വാസ ക്യാംപില്‍ സംഘം സന്ദർശനം നടത്തി. വീണ്ടും നെടുമ്പാശേരിയിലെത്തിയശേഷം ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും.

അതേസമയം, ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലേക്ക് താഴുന്നു. കഴിഞ്ഞ ദിവസം മഴ മാറിനിന്നതും നീരൊഴുക്ക് കുറഞ്ഞതുമാണ് അനുകൂല ഘടകമായത്. മഴ ശക്തി പ്രാപിക്കുന്നതിനാൽ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണ് കെ എസ് ഇ ബിയുടെ തീരുമാനം.

തുള്ളിക്കൊരും കുടം കണക്ക് മഴ പെയ്ത വെളളിയാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയും പിന്നിട്ട് കുതിച്ചത്. സെക്കൻഡിൽ 1024 ഘനമീറ്റർ എന്ന നിലയ്ക്ക് നീരൊഴുക്ക് വർധിച്ചതോട്ടെ ഷട്ടറുകൾ ഒന്നൊനായി തുറന്നു. മഴ വീണ്ടും ശക്തമാകും മുൻപ് ജലനിരപ്പ് 2400 അടിക്ക് താഴെ എത്തിക്കുകയായിരുന്നു കെഎസ്ഇബിയുടെ ലക്ഷ്യം.  വൈകിട്ട് നാല് മണിയോടെ ജലനിരപ്പ് 2401.76 ൽ പിടിച്ചുകെട്ടി.

ജലനിരപ്പ് 2399 അടിയിലെത്തിയെങ്കിലും ഷട്ടറുകൾ തുറന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കേണ്ടെന്നാണ് തീരുമാനം. രണ്ട് ദിവസം തിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനമാണ് കാരണം. നാമമാത്രമായ  മഴയാണ് കഴിഞ്ഞ ദിവസം വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ചത് ഇതാടെ നീരൊഴുക്ക് കുറഞ്ഞു.

എന്നാൽ ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്. ഇതോടെ കട്ടപ്പനയിലേക്കുള്ള ഗതാഗതം തുടർച്ചയായ മൂന്നാം ദിവസവും തടസ്സപ്പെട്ടു. അടിയന്തിര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേന, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങി സർക്കാർ സംവിധാനങ്ങളെല്ലം സർവസജ്ജരായി രംഗത്തുണ്ട്. പെരിയാറിൽ ഒഴുക്ക് ശക്തമായി തുടരുന്നതിനാൽ മീനിനെ പിടിക്കാൻ ഉൾപ്പെടെ  പുഴയിൽ ഇറങ്ങരുതെന്ന് കർശന നിർദേശമുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.