ട്രെയിൻ ഗതാഗതത്തിന് മൂന്നുദിവസം പൂർണ നിയന്ത്രണം; എട്ടെണ്ണം റദ്ദാക്കി

train-1
SHARE

എറണാകുളം ടൗൺ‍–ഇടപ്പള്ളി റെയിൽവേ പാതയിൽ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാൽ ശനി (11), ഞായർ (12), ചൊവ്വ(14) ദിവസങ്ങളിൽ ട്രെയിൻ ഗതാഗതത്തിനു പൂർണ നിയന്ത്രണം ഏർപ്പെടുത്തി. ആറ് പാസഞ്ചറുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകും. കേരളത്തിൽ കനത്തെ മഴയെത്തുടർന്ന് ട്രെയിനുകളുടെ വേഗം ഇപ്പോൾ നിയന്ത്രിച്ചിട്ടുണ്ട്. 

എറണാകുളം,തൃശൂർ,പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാരുൾപ്പെടെയുള്ളവർ വലയും. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന ചെന്നൈ–എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. കൂടാതെ നാഗർകോവിൽ–മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകൾ അനുവദിച്ചിട്ടുണ്ട്.  

‌∙ പൂർണമായി റദ്ദാക്കിയവ 

എറണാകുളം–കണ്ണൂർ ഇന്റർസിറ്റ് എക്സ്പ്രസ് 

കണ്ണൂർ–എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ്

എറണാകുളം–ഗുരുവായൂർ പാസഞ്ചർ

ഗുരുവായൂർ–എറണാകുളം പാസഞ്ചർ

ഗുരുവായൂർ–തൃശൂർ പാസഞ്ചർ

തൃശൂർ–ഗുരുവായൂർ പാസഞ്ചർ

എറണാകുളം–നിലമ്പൂർ പാസഞ്ചർ

നിലമ്പൂർ–എറണാകുളം പാസഞ്ചർ

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.