പ്രളയം: രണ്ടു ജില്ലകളിലെ ബാങ്ക് ശാഖകളും എടിഎമ്മുകളും പൂട്ടിയേക്കും

atm-card
SHARE

ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളിൽ ഗ്രൗണ്ട് ഫ്ലോറുകളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടൻ പൂട്ടിയേക്കും. ഇതു സംബന്ധിച്ച് ചില ബാങ്കുകൾ ശാഖകൾക്ക് സർക്കുലർ നൽകികഴിഞ്ഞു. 

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവൻ സമീപത്തെ കറൻസി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിർദേശം. ഏത് അടിയന്തരഘട്ടത്തിലും പണം മാറ്റാൻ ശാഖകൾ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്ക് മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ വലിയ തുകകൾ സേഫുകളിലെ ഏറ്റവും ഉയർന്ന റാക്കുകളിലേക്കു മാറ്റണം. 

എടിഎം കൗണ്ടറിലെ പവർ സപ്ലൈ പൂർണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകൾ അടയ്ക്കാനുള്ള നടപടികൾ ഉടൻ ആരംഭിച്ചേക്കും. ബാങ്കിലെ സ്വർണം ഉൾപ്പടെയുള്ള  വസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നിർദേശം. സമീപത്തുള്ള എടിഎമ്മുകളിൽ വലിയ തുക ലോഡ് ചെയ്യേണ്ടതില്ലെന്നും ചില ബാങ്കുകൾ നിർദേശം നൽകിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.