ഇ.പി. ജയരാജൻ വീണ്ടും മന്ത്രി പദവിയിലേക്ക്, സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ep-jayarajan
SHARE

ബന്ധുനിയമനത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജൻ തിരിച്ചെത്തുന്നു. മന്ത്രിസ്ഥാനം തിരികെ നൽകാൻ സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായി. കര്‍ക്കിടകം കഴിയാന്‍ കാക്കുന്നതിനോട് സിപിഎം നേതൃത്വത്തില്‍ എതിര്‍പ്പുയർന്നതോടെയാണ് സത്യപ്രതിഞ്ജ നേരത്തെയാക്കിയത്. ചിങ്ങം ഒന്നിന് സ്ഥാനമേൽക്കാനായിരുന്നു നേരത്തെ തീരുമാനം. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് തന്നെ നൽകും. എ.സി.മൊയ്തീന്  തദ്ദേശസ്വയംഭരണവും കെ.ടി.ജലീലിന് ഉന്നതവിദ്യാഭ്യാസവും സാമൂഹികനീതിയും നൽകും. 

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കു മുന്നോടിയായാണ്  അടിയന്തര സംസ്ഥാനസമി യോഗം വിളിച്ചുചേർത്തത്. ബന്ധുനിയമനവിവാദത്തെതുടര്‍ന്നു മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പിയെ മന്ത്രിസഭയിലെടുക്കണമെന്നു സി.പി.എം നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിസഭയില്‍ നിന്ന് ആരെ മാറ്റി പകരം അദ്ദേഹത്തെ ഉള്‍പ്പെടുത്തുമെന്നതിലുള്ള ആശയക്കുഴപ്പവും ഇരുപതാമത്തെ മന്ത്രിയാക്കുന്നതിനോടുള്ള സി.പി.ഐയുടെ എതിര്‍പ്പുമാണ് പുനഃപ്രവേശനം നീട്ടിക്കൊണ്ടുപോയത്. ഫോണ്‍കെണി ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചെത്തിയിട്ടും ഇ.പിക്കു പുറത്തുതന്നെ തുടരേണ്ടി വന്നതില്‍ സി.പി.എമ്മിലെ ഒരുവിഭാഗം അസ്വസ്ഥരുമായിരുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.