മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

pinarayi-vijayan
SHARE

മുഖ്യമന്ത്രി പിണറായി വിജയന്‍നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വ്യോമനിരീക്ഷണമാണ് നടത്തുക. തീവ്രമായ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തം നേരിടാന്‍സര്‍ക്കാര്‍പൂര്‍ണ്ണമായും സജ്ജമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും പ്രളയബാധിത പ്രദേശങ്ങളില്‍ ഹെലികോപ്ടറില്‍വ്യോമനിരീക്ഷണം നടത്തും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പാക്കാനായി ഞായറാഴ്ചവരെയുള്ള എല്ലാ പൊതുപരിപാടികളും മുഖ്യമന്ത്രി റദ്ദാക്കിയിട്ടുണ്ട്. ശക്തമായമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ സൃഷ്ടിച്ച ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 11 ജില്ലകളില്‍  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പതിനാലാം തീയതിവരെ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിതീവ്രമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ സംഭരണികള്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി ഉള്‍പ്പെടെ 27 സംഭരണികള്‍ തുറന്നിരിക്കുകയാണ്. . ഇക്കാര്യങ്ങള്‍കണക്കിലെടുത്താണ് അതീവജാഗ്രതപുലര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.