ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയില്‍ നിന്ന് നെയ്മര്‍ പുറത്ത്

neymar-crying
SHARE

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയില്‍ നിന്ന് നെയ്മര്‍ പുറത്ത്. ലോകകപ്പിലെ താരങ്ങളായ കിലിയന്‍ എംബാപ്പെയും ലൂക്ക മോഡ്രിച്ചും ആദ്യ പത്തിലുണ്ട്.   റൊണാള്‍ഡോയും മെസിയും പട്ടികയിലുണ്ട്.

ഫിഫ പുറത്തിറക്കിയ പത്തുപേരുടെ പട്ടികിയില്‍ ഒന്നാമന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്നെ. ബെല്‍ജിയത്തെ മൂന്നാം സ്ഥാനക്കാരാക്കിയ  കെവിന്‍ ഡിബ്രുയിന്‍, ഏദന്‍ ഹസാഡും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍.   മികച്ച യുവതാരം കൈലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, റാഫേല്‍ വരാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍  നാലാമനായി പട്ടികയിലുണ്ട്. ലയണല്‍ മെസി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ നെയ്മര്‍ ആദ്യ പത്തുപേരില്‍ നിന്ന് പുറത്തായി. ലോകകപ്പിലെ സുവര്‍ണപന്ത് സ്വന്തമാക്കിയ ലൂക്ക മോഡ്രിച്ചും ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായും പട്ടികയില്‍ ഇടം കണ്ടെത്തി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ് നിലവിലെ പുരസ്കാരെ ജേതാവ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.