മാപ്പ്, നിവർത്തികേടു കൊണ്ട് ചെയ്തതാണ്; ഗേറ്റിൽ കള്ളന്റെ കത്തും മാലയും

theif-letter
SHARE

ആലപ്പുഴ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റിൽ രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞ ദിവസം വീട്ടിൽ നിന്നു മോഷണം പോയ ഒന്നരപ്പവൻ മാലയും. 

മധുകുമാറിന്റെ വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണം മാപ്പ് എഴുതിവച്ചു മോഷ്ടാവ് സ്വർണം തിരിച്ചു നൽകി. ചൊവ്വാഴ്ച രാത്രി വീട്ടുകാർ ഒരു കല്യാണത്തിനു ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതിൽ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയിൽ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു. തുടർന്ന് ഇന്നലെ മധുകുമാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മാലയും വച്ചിട്ടു പോയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.