വിമ്പിള്‍ഡണിൽ അട്ടിമറി; നിലവിലെ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്

roger-federer
SHARE

വിമ്പിള്‍ഡണ്‍ ടെന്നിസ് പുരുഷസിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണാണ് ഫെഡററെ അട്ടിമറിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ആന്‍ഡേഴ്സന്റെ ജയം. ആദ്യരണ്ട് സെറ്റുകള്‍ സ്വന്തമാക്കിയ ശേഷമാണ് ഫെഡറര്‍ അടിയറവ് പറഞ്ഞത്. സ്കോര്‍ 6–2, 7–6, 5–7, 4–6, 11–13. 

അതേസമയം ജപ്പാന്റെ കെയ് നിഷികോരിയെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് സെമിയിലേക്ക് മുന്നേറി. സ്കോര്‍ 6-3, 3-6, 6-2, 6-2 .

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.