രാമായണ മാസാചരണം പിണറായി ഉദ്ഘാടനം ചെയ്യണം; പരിഹാസവുമായി ബിജെപി

pk-krishnadas
SHARE

കർക്കടകം രാമായണമാസമായി ആചരിക്കണമെന്ന വിശാല ഹിന്ദു സമ്മേളനത്തിന്റെ തീരുമാനം അംഗീകരിച്ച സിപിഎം നിലപാടിനെ ബിജെപി സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. എകെജി സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്കുകൊളുത്തി രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. 

എല്ലാ ദിവസവും സന്ധ്യാസമയത്ത് എകെജി സെന്ററിൽ രാമായണം വായിക്കണം. പ്രത്യക്ഷത്തിൽ അമ്പലത്തിൽ പോവാൻ സാധിക്കാത്ത  സഖാക്കൾക്ക് എകെജി സെന്ററിൽ ഇരുന്ന് രാമായണം കേൾക്കാൻ സൗകര്യം ലഭിക്കും. പിണറായിയും കൊടിയേരിയും ശിലയും വഹിച്ച് അയോധ്യയിലേക്ക് പോവുന്ന ദിവസമാണ് ബിജെപി കാത്തിരിക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.  

കാട്ടാളനെ മഹർഷിയാക്കി മാറ്റിയതാണ് രാമമന്ത്രത്തിന്റെ മാസ്മരികത. കണ്ണൂരിലെ നേതാക്കൾ സ്ഥിരമായ രാമായണപാരായണം നടത്തി മാനസാന്തരപ്പെട്ടാൽ കേരളത്തിൽ ശാന്തി വിളയാടുമെന്നും പി.കെ.കൃഷ്ണദാസ് കോഴിക്കോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.