അടിവസ്ത്രത്തിനുള്ളിൽ കുഴമ്പുരൂപത്തിൽ 82 പവനുമായി ഒരാൾ അറസ്റ്റിൽ

SHARE

സ്വര്‍ണം,കുഴല്‍പ്പണക്കടത്തുകാരെ പിടികൂടി സംസ്ഥാന അതിര്‍ത്തിയില്‍ പരിശോധന ശക്തം. വയനാട് മുത്തങ്ങയില്‍ കുഴമ്പുരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 82 പവന്‍ സ്വര്‍ണം എക്സൈസ് പിടികൂടി. പാലക്കാട് വാളയാറില്‍ പത്തരലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ചെന്നൈ സ്വദേശി അറസ്റ്റിലായി.

വിമാനത്താവളങ്ങളിലെ കസ്റ്റംസ് വിഭാഗത്തെ കബളിപ്പിച്ച് ഖത്തറില്‍ നിന്ന് കൊണ്ടുവന്ന 82 പവന്‍ സ്വര്‍ണമാണ് വയനാട് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടിയത്. കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. സ്വര്‍ണക്കടത്തുകാരന്‍ താമരശ്ശേരി വാവാട് ബേക്കണ്ടിയില്‍ മനാസിനെ കസ്റ്റഡിയിലെടുത്തു. ഖത്തറില്‍ നിന്ന് ഗോവ വഴി ബെംഗളൂരുവിലെത്തിയ മനാസ് ബസില്‍ തിരുവനന്തപുരത്തേക്കു വരികയായിരുന്നു. യാത്രക്കിടെ മുത്തങ്ങയില്‍ എക്സൈസിന്റെ വാഹനപരിശോധനയിലാണ് കവറിനുളളില്‍ സൂക്ഷിച്ച സ്വര്‍ണം കണ്ടെത്തിയത്. ലക്ഷങ്ങളുെട നികുതിവെട്ടിപ്പാണ് സ്വര്‍ണക്കടത്തിലൂടെ ലക്ഷ്യമിട്ടത്. 

പൊലീസ് അന്വേഷണം തുടങ്ങി. സമാനമായ രീതിയില്‍ വാഹനപരിശോധയില്‍ പാലക്കാട് വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ പത്തുലക്ഷത്തി നാല്‍പത്തിയെണ്ണായിരം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തി. ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒന്നരമാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ കുഴല്‍പണമാണ് എക്സൈസും പൊലീസും പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം പിടിച്ചെടുത്തത്. മലബാര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പ്പണക്കടത്ത്.

wayanad-gold
MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.