അഭിമന്യു വധം: നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റിൽ, കാർ കണ്ടെടുത്തു

abhimanyu-murder-arrest
SHARE

അഭിമന്യു വധക്കേസിൽ രണ്ട് അറസ്റ്റ് കൂടി. പ്രധാന പ്രതികളെ കൊച്ചി വിടാൻ സഹായിച്ചയാൾ അടക്കമാണ് ഇന്ന് പിടിയിലായത്. ഇതിനായി ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ നിന്നും രണ്ടുപേർ കൂടി ഇന്ന് പിടിയിലായി.

കൊലപാതകം നടന്ന് രണ്ടാഴ്ച എത്താറാകുമ്പോൾ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒൻപത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടുപേർക്ക് സംഭവത്തിൽ നിർണായക പങ്കുണ്ടെന്ന് പോലീസ് പറയുന്നു. ഇവരിൽ തോപ്പുംപടിക്കാരൻ നിസാർ ആണ് കൊലപാതകത്തിന് ശേഷം നഗരം വിടാൻ അക്രമിസംഘത്തെ സഹായിച്ചത്. ഇതിനായി നിസാർ ഉപയോഗിച്ച ഈ കാറിൽ നിന്ന് പ്രധാന തെളിവുകൾ കിട്ടുമെന്ന് അന്വേഷണ സംഘത്തിന് പ്രതീക്ഷയുണ്ട്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കിട്ടുന്നതെങ്കിലും വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കും. ഇന്ന് അറസ്റ്റിലായ വെണ്ണലക്കാരൻ അനൂപിന് ആക്രമണത്തിന്റെ ഗൂഡാലോചനയിൽ അടക്കം പങ്കുണ്ടെന്ന് പോലീസ് പറയുന്നു. 

ഇരുവരും എസ്ഡിപിഐ പ്രവർത്തകരാണ്. ആലപ്പുഴയിൽ നിന്ന് പിടിയിലാവർക്കും സംഘടനാ ബന്ധമുണ്ട്. പ്രവർത്തകർക്ക് കായിക പരിശീലനം നല്കുന്നയാളാണ് അരൂക്കുറ്റിയില്‍ പിടിയിലായ ഷാജഹാൻ എന്ന് പോലീസ് പറയുന്നു. അരൂക്കുട്ടിയിൽ നിന്ന് തന്നെയുള്ള ഷിറാസ് ആണ് പിടിയിലായ മറ്റൊരാൾ. അഭിമന്യു കൊലക്കേസിലെ പ്രധാന പ്രതിയായ മഹാരാജാസ് വിദ്യാർത്ഥി മുഹമ്മദിന്റെ അയൽവാസികളും സുഹൃത്തുക്കളുമാണ് ഇവർ ഇരുവരും.

എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൊലപാതകക്കേസിൽ ഇവരുടെ പങ്ക് സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ ഇവരും അഭിമന്യുവിനെ കുത്തിയ സംഘത്തിൽ ഉൾപ്പെട്ടവരല്ല എന്നാണ് ലഭിക്കുന്ന സൂചന. അവരെ കണ്ടെത്തിയാലേ സംഭവത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.