തായ്മനം നിറഞ്ഞ് ഈ കാഴ്ച; ആ കുട്ടികളുടെ ആദ്യ വിഡിയോ ഇതാ

thai-boys-1
SHARE

ലോകം ആ കുട്ടികളെ കാണാന്‍ കണ്ണിമ ചിമ്മാതെ കാത്തിരിക്കുമ്പോള്‍ ആദ്യ ദൃശ്യങ്ങള്‍ ഇതാ. തായ്‌‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപെട്ട കുട്ടികളുടെ ആദ്യദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ദൃശ്യങ്ങളാണിത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

പതിനേഴുദിവസത്തെ ദുരിതംമൂലം കുട്ടികളുടെ ശരീരഭാരം രണ്ടുകിലോവരെ കുറഞ്ഞെങ്കിലും മാനസികമായോ ശാരീരികമായോ കാര്യമായ പ്രശ്നങ്ങളില്ല. ഇവരുടെ മോചനം ആഘോഷിക്കുകയാണ് ലോകം. 

ഗുഹയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലാണ് എല്ലാവരും. ആദ്യം രക്ഷിച്ച നാലു കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കളെ കാണാനുമായി. ഇന്നലെ രക്ഷിച്ച ഒരു കുട്ടിക്കുമാത്രം ശ്വാസകോശത്തില്‍ അണുബാധയുണ്ട്. 

തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ര രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. തായ് നേവി സീലുകളുടെ ആഘോഷാരവമായ ഹൂയ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ തരംഗമാണ്. ലോകകപ്പ് ഫുട്ബോളിന് വേദിയായ റഷ്യയിലും ഈ ആഹ്ലാദം എത്തിക്കഴിഞ്ഞു. ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകള്‍ രക്ഷാപ്രവര്‍ത്തകരെ ട്വിറ്ററിലൂടെ അഭിന്ദിച്ചു. 

thai-boys-2

ബല്‍ജിയത്തിനെതിരായ വിജയം ഫ്രാന്‍സ് താരം പോള്‍ പോഗ്ബ കുട്ടികള്‍ക്ക് സമര്‍പ്പിച്ചു. ഇംഗ്ലീഷ് താരങ്ങളായ കൈല്‍ വോക്കറും  ജാക് ബട്‌ലന്‍ഡും കുട്ടികള്‍ക്ക് ഫുട്ബോള്‍ കിറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.