‘വിഷമൽസ്യ’വിൽപന: തമിഴ്നാട്ടിൽ റെയ്ഡ്; ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തു

chennai-fish-raid
SHARE

കേരളത്തിന് പുറമെ തമിഴ്നാട്ടിലും, വിഷമീനുകള്‍ വില്‍ക്കുന്നെന്ന പരാതികളെ തുടര്‍ന്ന് വ്യാപക പരിശോധന. തഞ്ചാവൂര്‍ അടക്കമുള്ള ചില ജില്ലകളില്‍ നിന്ന് ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തു. ചെന്നൈയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍  നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മത്സ്യം കൊണ്ടുപോകുന്നുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ പരിശോധന ശക്തമാക്കിയത്. തഞ്ചാവൂര്‍ അടക്കമുള്ള ചില ജില്ലകളില്‍ നിന്ന് പിടിച്ചെടുത്ത മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

ഇതിനെതുടര്‍ന്നാണ് ചെന്നൈയിലേക്കടക്കം പരിശോധന വ്യാപിപ്പിച്ചത്. പട്ടണംമ്പാക്കം, കാശിമേട്, സെയ്താപേട്ട് എന്നിവിടങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഗിണ്ടിയിലുള്ള ഫിഷറീസ് സര്‍വകലാശാലയിലേക്ക് പരിശോധനയ്ക്കയച്ചു.

മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള എല്ലാ സാങ്കേതിക വിദ്യകളും തമിഴ്നാട്ടിലുണ്ടെന്നും രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചെന്നൈയിലടക്കം വില്‍ക്കുന്ന മത്സ്യങ്ങളില്‍ മാരക രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഒരു സ്വകാര്യ ഏജന്‍സി പുറത്തുവിട്ടിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.