ശ്രേഷ്ഠപദവി തരപ്പെടുത്തിയത് അംബാനി നേരിട്ടിറങ്ങി: മോദിക്ക് പുതിയ വിവാദച്ചൂട്

modi-mukesh-ambani-2
SHARE

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ശ്രേഷ്ഠ പദവി നേടിയെടുത്തത് റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി നേരിട്ട് ഇറങ്ങിയാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മാനവിഭവശേഷി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിക്ക് മുന്‍പാകെയാണ് ശ്രേഷ്ഠ പദവിക്കായി അംബാനി വാദങ്ങള്‍ നിരത്തിയത്. ആരുടെയും സമ്മ‌ര്‍ദ്ദിന് വഴങ്ങിയല്ല ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി ശുപാര്‍ശ ചെയ്തതെന്നാണ് വിദഗ്ധസമിതി നിലപാട്. സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.യുവും എ.ഐ.എസ്.എഫും മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി.

തറക്കല്ല് പോലും ഇടാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍‌കിയത് വിവാദമായിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവിക്കായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍. ഗോപാലസ്വാമി അധ്യക്ഷനായ വിദഗ്ധസമിതിക്ക് മുന്‍പാകെ മുകേഷ് അംബാനി നേരിട്ട് ഹാജരായെന്നാണ് വിവരം. സമിതി ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത് അംബാനിയാണ്. റിലയന്‍സിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടി മേഖലയിലെ മുന്‍പരിചയവും സമിതിക്ക് മുന്‍പാകെ അംബാനി നിരത്തി.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ച വിനയ് ഷീലും ഉപദേശകനെന്ന നിലയില്‍ റിലയന്‍സിന്റെ സംഘത്തിലുണ്ടായിരുന്നു. തന്റെ സത്യസന്ധതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിനോ നിര്‍ദേശത്തിനോ വഴങ്ങിയല്ല തീരുമാനമെന്നും വിദഗ്ധസമിതി അധ്യക്ഷന്‍ എന്‍.ഗോപാലസ്വാമി പറഞ്ഞു. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയത് യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

അതില്‍ ഭൂമി, കര്‍മപദ്ധതി, ഫണ്ട് എന്നിവ ഉറപ്പാക്കിയിട്ടുള്ള സ്ഥാപനം എന്ന നിലയ്‍ക്കാണ് ജിയോയെ തിരഞ്ഞെടുത്തതെന്നും മന്ത്രാലയം വിശദീകരിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയാണ് 9500 കോടി മുതല്‍മുടക്കില്‍ പൂനെയില്‍ തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.