'യോഗത്തിന് വിളിക്കാതിരുന്നത് വീഴ്ച; ഇതുകൊണ്ട് എതിർ സ്വരങ്ങൾ ഇല്ലാതാകുമോ'? സുധീരൻ

Thumb Image
SHARE

മുന്‍  പ്രസിഡന്റുമാരെ കെപിസിസി നേതൃയോഗത്തിലേക്ക് വിളിക്കാതിരുന്നത് വീഴ്ചയാണെന്ന് വി.എം.സുധീരന്‍.  രാജ്യസഭാ സീറ്റു വിവാദമാണോ കാരണമെന്ന് അറിയില്ല.ഇതുകൊണ്ടൊക്കെ എതിര്‍സ്വരങ്ങള്‍ ഇല്ലാതാകുമോയെന്നും സുധീരന്‍ ചോദിച്ചു. ഇതിനിടെ, മുന്‍ അധ്യക്ഷന്‍മാരെ വിളിക്കാത്തതില്‍ നേതൃയോഗത്തില്‍ വിമര്‍ശനമുയർന്നു .ജോണ്‍സണ്‍ എബ്രഹാം , ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരാണ് വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍, വിളിക്കാതിരുന്നത് മനപ്പൂര്‍വമല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പ്രതികരിച്ചു .

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിന്റ അജണ്ട. സാധാരണ നേതൃയോഗം വിളിച്ചാല്‍ മുന്‍ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി പത്മരാജന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വി.എം സുധീരനെ ഒഴിവാക്കാന്‍ വേണ്ടിയാണ് ആരേയും ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങളെ അഗവണിച്ച് അപ്രസക്തമാക്കാനും പരിപാടികളില്‍ നിന്ന് ഒഴിവാക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. അതേസമയം നിര്‍വാഹകസമിതിയല്ല, നേതൃയോഗമാണ്  ചേരുന്നതെന്നും  കെ.പി.സി.സി  ഭാരവാഹികള്‍ക്ക് പുറമെ ഡി.സി.സി പ്രസിഡന്റുമാരേയും പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളേയും മാത്രമാണ് വിളിച്ചിട്ടുള്ളതെന്നുമാണ് നേതൃത്വത്തിന്റ വിശദീകരണം. നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന യോഗമല്ലെന്നും നേതൃത്വം പറയുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.