കശ്മീരിലെ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; ശത്രുക്കളെ വധിക്കുന്നത് ദൃശ്യങ്ങളിൽ

Thumb Image
SHARE

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ മറികടന്ന്  സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. 2016 സെപ്റ്റംബർ 26 ന് രാത്രിയും 27 ന് പുലർച്ചെയുമായി നടത്തിയ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകളിൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. 

നാല് ശത്രുക്കളെ വധിക്കുന്നതിന്റെയും ബങ്കറുകൾ തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിച്ചൊല്ലി വിവാദങ്ങളും ശക്തമായി. കേന്ദ്ര സർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സേനയുടെ ശൗര്യവും ത്യാഗവും ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.വാജ്പേയ് സർക്കാരിന്റെ കാലത്തും യു.പി.എ സർക്കാരിന്റെ സമയത്തും പലവട്ടം സേന അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്. അതൊന്നും ആ സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.