വീട് നിർമാണത്തിന്റെ മറവിൽ വ്യാപക വയൽ നികത്തൽ; ഭരണകൂട വിലക്കിന് പുല്ലുവില

Thumb Image
SHARE

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ നിയമസഭ പാസാക്കുന്നതിനു മുന്‍പേ വയല്‍നികത്തല്‍ വ്യാപകം. എല്‍.ഡി.ഫ് ഭരിക്കുന്ന മലപ്പുറം  കുട്ടിലങ്ങാടി പഞ്ചായത്തില്‍ മാത്രം 70 ഇടങ്ങളില്‍ പല ആവശ്യങ്ങള്‍ക്കായി വയല്‍നികത്താന്‍ അനുമതി നല്‍കി. അതും വീടുവയ്ക്കാനുള്ള പാവങ്ങളുടെ അപേക്ഷ നിരസിച്ചുകൊണ്ട്. വിവാദ ഭേദഗതി ബില്‍ നിയമസഭ പാസാക്കിയതോടെ ഈ നികത്തിലിന്‍റെ അക്കംകൂടുമെന്ന് ഉറപ്പ്. മനോരമ ന്യൂസ് അന്വേഷണം

കൂട്ടിലങ്ങാടി പട്ടീല്‍പ്പറമ്പിലെ ഭരതന്റെ രണ്ടാണ്‍മക്കള്‍ക്ക് വീടുവക്കാന്‍ വേറെ ഭൂമിയില്ല. പരിസരത്തെല്ലാം വീടുകളുളള വരള്‍ച്ച മൂലം കൃഷിയിറക്കാനാവാത്ത വയലില്‍ വീടു വക്കാനായി തറയിട്ടു. വില്ലേജ് ഒാഫീസറും കൃഷി ഒാഫീസറും പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റുമെല്ലാം ചേരുന്ന പ്രാദേശികസമിതി വീടുണ്ടാക്കുന്നതിന് അനുമതി നിഷേധിച്ചു.

ഭരതനെപ്പോലെയുളള സാധാരണക്കാരനെ തഴഞ്ഞപ്പോള്‍ പാതയോരത്തെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നികത്തിയെടുക്കാന്‍ അതേ സമിതി അനുമതി നല്‍കി. കൂട്ടിലങ്ങാടി പഞ്ചായത്തില്‍ 70 ഇടങ്ങളില്‍ വയല്‍ നികത്താന്‍ നല്‍കിയ അനുമതിയാണിത്. മൂവായിരം മുതല്‍ ഏഴായിരം ചതുരശ്രഅടി വരെ വിസ്തീര്‍ണമുളള ഒട്ടേറെ കെട്ടിടങ്ങള്‍ക്കാണ് നികത്താന്‍ അനുമതിയായത്. ഏതു കാലത്തും കൃഷിയിറക്കാവുന്ന വെളളിലയിലെ വയലില്‍ നിര്‍മിക്കുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണം ജില്ല ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചുപോലും തുടരുകയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.