മിണ്ടില്ലെന്ന് മുകേഷ്; വേണമെങ്കില്‍ ‘ഒരുമുറം പച്ചക്കറി’യെക്കുറിച്ച് പറയാം: വിഡിയോ

mukesh-amma
SHARE

'അമ്മ'യിലെ രാജി വിവാദത്തെക്കുറിച്ച് പരസ്യപ്രതികരണത്തിനില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാമെന്നും മുകേഷ് കൊല്ലത്ത് പ്രതികരിച്ചു. പാര്‍ട്ടിയോട് പറയാനുള്ളത് അവിടെ പറയും.  വേണമെങ്കില്‍ ഒരുമുറം പച്ചക്കറി പദ്ധതിയെക്കുറിച്ച് പ്രതികരിക്കാമെന്നും മുകേഷ് എം.എല്‍എ മാധ്യമങ്ങളെ പരിഹസിച്ചു. നിങ്ങള്‍ മണ്ഡലത്തെ കുറിച്ച് ചോദിച്ചാല്‍ അതുപറയാമെന്നും മുകേഷ് പറഞ്ഞു.

അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിലാമ് പ്രതികരണം തേടിയത്. മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ അടക്കം ഇടതു ജനപ്രതിനിധികളെ ഉന്നമിട്ട് വിമര്‍ശനം ഉന്നയിച്ചിരുന്നു. 

അമ്മ വിവാദത്തില്‍ നടന്‍മാരായ ഇടതു ജനപ്രതിനിധികള്‍ക്ക് പ്രതികരിക്കേണ്ടിവരുമെന്നായിരുന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ നിലപാട്. സ്ത്രീസംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാന്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.  

ദീപേഷും മുകേഷിനെതിരെ, സര്‍ക്കാരിന് കത്തയച്ചു

സ്ത്രീ വിരുദ്ധ നിലപാട ് സ്വീകരിച്ച  അമ്മ സംഘടയുടെ  തലപ്പത്തിരിക്കുന്ന  നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിന്റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്നു  സംവിധായകൻ ടി. ദീപേഷ്. മുകേഷ്  സ്വാഗത സംഘം ചെയർമാനായ  ചടങ്ങിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നതിൽ  മാനസിക പ്രയാസമുണ്ടെന്നു കാണിച്ചു ദീപേഷ് സാംസ്കാരിക മന്ത്രിക്കു കത്തയച്ചു. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ സ്വനം സിനിമയുടെ  സംവിധായകനാണു  ടി. ദീപേഷ്. കണ്ണൂരിലെ  സിപിഎം  കുടുംബത്തിൽനിന്നുള്ള സംവിധായകനാണു  സിപിഎം സഹയാത്രികനായ  എംഎൽഎയ്ക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നതാണു  ശ്രദ്ധേയം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.