ആ നടിയുടെ അവസരം കളഞ്ഞില്ല: ദിലീപ്, പരാതി കിട്ടിയില്ലെന്ന് അമ്മയും

Thumb Image
SHARE

താരസംഘടനയായ അമ്മയെ ചുറ്റിപ്പറ്റി ഉയര്‍ന്ന പുതിയ വിവാദഭ നിലപാട് വ്യക്തമാക്കി ദിലീപ്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍  നഷ്ടപ്പെടുത്തിയിട്ടില്ല. സംഘടനയ്ക്ക് പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ലെന്നും തിരിച്ചെടുത്തതിനും രേഖയില്ലെന്നും ദിലീപ് വ്യക്തമാക്കി, പരസ്യപ്രതികരണത്തിന് നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് പറ​ഞ്ഞു. ദിലീപിനെതിരായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടനയ അമ്മയും അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടെയാണ് വിശദീകരണം. ദിലീപിനെ തിരിച്ചെടുത്ത അമ്മ സംഘടനക്കെതിരെ വനിതാകമ്മിഷനും വിവിധ മന്ത്രിമാരും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി സംഘടന പ്രമേയം പോലും പാസാക്കിയില്ല. മോഹന്‍ലാലിനെ പോലുള്ള വ്യക്തിയില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍.  

ഇടത് ജനപ്രതിനിധികള്‍ അവധാനതയോടെ കാര്യങ്ങളെ കാണേണ്ടിയിരുന്നു. എംപിയും എംഎല്‍എമാരും നിലപാട് അറിയിക്കേണ്ടിയിരുന്നെന്നും  എം.സി. ജോസഫൈന്‍  പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയും മറ്റു മൂന്നു വനിതാ താരങ്ങളും അമ്മയിൽ നിന്നു രാജിവച്ച സംഭവത്തിൽ പിന്തുണ പ്രഖ്യാപിച്ചു ധനമന്ത്രി ഡോ.തോമസ് ഐസകും രംഗത്തെത്തി. അമ്മ സംഘടനയെ രൂക്ഷമായ ഭാഷയിലാണ് ധമന്ത്രി  വിമർശിച്ചത്.  വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഒരു നടനെതിരെ ചുമത്തിയിരിക്കുന്നത്, അതിൽ കോടതി വിധി വരുന്നതിനു മുൻപ് എങ്ങനെയാണു നിരപരാധിയെന്ന മുൻവിധിയോടു കൂടി  നിലപാടെടുക്കുന്നതെന്ന് തോമസ് ഐസക് ചോദിക്കുന്നു. മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണു താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവർക്കുണ്ടെന്നും അദ്ദേഹം ഫെയസ്ബുക്കില്‍ കുറിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.