ഗോളടിച്ച് പൗളീഞ്ഞോ, സിൽവ; ഒന്നാമനായി ബ്രസീൽ പ്രീക്വാർട്ടറിൽ

brazil-win
SHARE

ആവശ്യത്തിന് മാത്രം കളിച്ചു, അത്യാവശ്യത്തിനു മാത്രം ഗോളുമടിച്ചു. ഒടുവിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെർബിയയെ വീഴ്ത്തി ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ. ഇരുപകുതികളിലുമായി പൗളീ‍ഞ്ഞോ (36), തിയാഗോ സിൽവ (68) എന്നിവർ നേടിയ ഗോളുകളിലാണ് മഞ്ഞപ്പടയുടെ രണ്ടാം ജയം.

ഇതോടെ ഗ്രൂപ്പ് ഇയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ബ്രസീൽ പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയാണ് പ്രീക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ.

ബ്രസീലിനോട് തോറ്റ സെർബിയ മൂന്നാം സ്ഥാനക്കാരായി പുറത്തായി. ഇതോടെ രണ്ടാം മൽസരത്തിൽ കോസ്റ്ററിക്കയുമായി സമനിലയിൽ കുരുങ്ങിയ സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ് എഫ് ചാംപ്യൻമാരായ സ്വീഡനാണ് അവിടെ സ്വിസ്പ്പടയെ കാത്തിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.