ജസ്ന നാട്ടിൽ നിന്ന് അപ്രത്യക്ഷമായെന്ന് വിശ്വസിക്കുന്നില്ല; പൊലീസിന് ജാഗ്രത വേണം; അധ്യാപകന്‍

Thumb Image
SHARE

ആദ്യ ഘട്ടത്തിൽ കേസന്വേഷിച്ചവർ ഗൗരവം കൊടുക്കാത്തതാണ് ജസ്നാ തിരോധാന കേസിന്റെ ഉത്തരം അനന്തമായി നീളാൻ കാരണമെന്ന് കോളജിലെ ജസ്നയുടെ അധ്യാപകൻ. തുടക്കം മുതൽ അർഹമായ പരിഗണന നൽകിയെങ്കിൽ തെളിവുകൾ നശിക്കാൻ ഇടയാക്കില്ലായിരുന്നു. ജസ്നയും ആൺ സുഹൃത്തും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതലായി അറിയില്ലെന്ന് ജസ്നയുടെ അധ്യാപകൻ  മെൻഡൽ ജോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ജസ്ന കാണാതായത് മാര്‍ച്ച് 22നാണ്. അപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിലാണ് പൊലീസ് ക്യാംപസിൽ വരുന്നത്. ഇതിൽ നിന്ന് മനസിലാകുന്നത് പൊലീസ് ആദ്യഘട്ടത്തിൽ വേണ്ട ജാഗ്രത പുലർത്തിയില്ലെന്നും അധ്യാപകൻ പറഞ്ഞു.  പഠിക്കുന്ന കാലയളവിൽ ജസ്ന കാലാലയത്തിൽ പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ ഒരു വിദ്യാർഥിയാണ്. അങ്ങനെയൊരു കുട്ടി ഈ നാട്ടിൽ നിന്ന് അപ്രത്യക്ഷമായി എന്നകാര്യം വിശ്വസിക്കാനാകുന്നില്ല. ജസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ച് ചില ആക്ഷേപങ്ങൾ വന്നു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർഥിയാണെന്നും ജെസ്നയുടെ അധ്യാപകന്‍ പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.