കക്കാടംയിലിൽ വനഭൂമി കയ്യേറി റിസോർട്ട് നിർമാണം; വനം വകുപ്പ് അന്വേഷണം തുടങ്ങി

Thumb Image
SHARE

കോഴിക്കോട് കക്കാടംപൊയിലില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തോട് ചേര്‍ന്ന് വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം തുടങ്ങി.  സ്ഥലത്ത് പരിശോധന നടത്താന്‍ കോഴിക്കോട്  ഡി.എഫ്.ഒ ഉത്തരവിട്ടു.  റിസോര്‍ട്ട്  നിര്‍മാണത്തിന് വനം വകുപ്പിന്റെ എന്‍.ഒ.സി ഇല്ലെന്നും  വ്യക്തമായി.  വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ  തുടര്‍ന്നാണ് വനം വകുപ്പിന്റെ നടപടി. 

കിഴക്കാംതൂക്കായ മലഞ്ചെരുവില്‍  സകല നിയമങ്ങളും  ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് വനം വകുപ്പ് നടപടി തുടങ്ങിയത്. സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി കയ്യേറ്റം കണ്ടെത്താന്‍ ഡി.എഫ്.ഒ ഉത്തരവിട്ടു. വനഭൂമി പൂര്‍ണമായിട്ടും ജണ്ട കെട്ടി സംരക്ഷിച്ച മേഖലയായതിനാല്‍ വേഗത്തില്‍ കയ്യേറ്റം കണ്ടെത്താന്‍ കഴിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ

റിസോര്‍ട്ട് നിര്‍മാണം നടക്കുന്ന ഭൂമിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായി റവന്യു വകുപ്പ് സ്ഥിരീകരിച്ചു. വലിയ ഉരുള്‍പൊട്ടലും റിസോര്‍ട്ടുകളും തമ്മില്‍ കേവലം 150 മീറ്റര്‍ ദൂരം മാത്രമേയൊള്ളൂവെന്നും കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ വഴി ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.