
ലോകകപ്പ് ഫുട്ബോളിൽ ജപ്പാന് സെനഗൽ മൽസരം സമനിലയിൽ. ഇരുടീമും രണ്ടു ഗോള്‍ വീതം നേടി . 11ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സാദിയോ മാനെയാണ് സെനഗലിനെ മുന്നിലെത്തിച്ചത് . 34ാം മിനിറ്റില്‍ തക്കാഷി ഇനുയിലൂടെ ജപ്പാന് സമനില ഗോള്‍ നേടി. . 71ാം മിനിറ്റില്‍ വാഗ്വെയിലൂടെ സെനഗല്‍ ലീഡെടുത്തെങ്കിലും പകരക്കാരനായിറങ്ങിയ കെയ്സുക്കി ഹോണ്ട മിനിറ്റുകള്‍ക്കകം വീണ്ടും ജപ്പാനെ ഒപ്പമെത്തിച്ചു. സ്കോർ 2–2
72–ാം മിനിറ്റിൽ ഷിൻജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഹോണ്ട, ആറു മിനിറ്റിനുള്ളിൽ ഗോൾ നേടിയാണ് സെനഗലിനെ കുരുക്കിയത്. ആദ്യ മൽസരത്തിൽ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ആദ്യ മൽസരം തോറ്റ മറ്റു രണ്ടു ടീമുകൾക്കും പോയിന്റൊന്നുമില്ല.
11–ാം മിനിറ്റിൽ സാദിയോ മാനെയിലൂടെ സെനഗൽ മുന്നിലെത്തി. യൂസഫ് സബാലിയുടെ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ തടുത്തിട്ടത് നേരെ സാദിയോ മാനെയ്ക്കു മുന്നിൽ. അവസരം പാഴാക്കാതെ മാനെയുെട ഫിനിഷിങ്. സെനഗൽ മുന്നിൽ. സ്കോർ 1–0.
തകാഷി ഇനൂയിയിലൂടെ 34–ാം മിനിറ്റിൽ ജപ്പാൻ സെനഗലിനൊപ്പം. ഇടതുവിങ്ങിൽ നഗാട്ടോമോയെ ഫ്രീയാക്കിയ സെനഗൽ വലിയ വിലകൊടുക്കേണ്ടി വരുന്നു. രണ്ട് സെനഗൽ താരങ്ങളെ വെട്ടിയൊഴിഞ്ഞ് നഗാട്ടോമോ നൽകിയ പാസിൽ ഇനൂയിയുടെ തകർപ്പൻ ഷോട്ട്. സെനഗൽ താരങ്ങളുടെ നീട്ടിയ കരങ്ങൾ കടന്ന് പന്തു വലയിൽ.