ദിലീപ് 'അമ്മ'യിൽ തിരിച്ചെത്തി‍; പഴയ നടപടി പിൻവലിച്ചു

dileep
SHARE

നടന്‍ ദിലീപ് അമ്മയില്‍ തിരിച്ചെത്തി. ദിലീപിനെ പുറത്താക്കിക്കൊണ്ട് അമ്മ എക്സിക്യൂട്ടീവ് നേരത്തെ കൈക്കൊണ്ട തീരുമാനം സാങ്കേതികമായി നിലനില്‍ക്കില്ലെന്ന കണ്ടെത്തലിലാണ് സംഘടനയുടെ പുതിയ തീരുമാനം. ഇന്നുചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലടക്കം വിഷയത്തില്‍ ചര്‍ച്ചനടന്നതോടെയാണ് ദിലീപിന് സംഘടനയിലേക്കുള്ള വഴിതുറന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് ദിലീപിനെ പുറത്താക്കാന്‍ അമ്മ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷത്തെ അമ്മ ജനറല്‍  ബോഡിക്കും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ രൂപീകരണത്തിനും പിന്നാലെയായിരുന്നു ദിലീപിന്റെ അറസ്റ്റ്. സിനിമാരംഗത്തുനിന്നടക്കം രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായതിനുപിന്നാലെ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 

എന്നാല്‍ ഒരംഗത്തെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാച്ചട്ടം അനുശാസിക്കുന്നവിധം വിശദീകരണം ചോദിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ദിലപിന്റെ കാര്യത്തില്‍ സംഭവിച്ചിരുന്നില്ല. ഈ സാങ്കേതികപ്രശ്നം പിന്നീടുനടന്ന അമ്മ എക്സിക്യുട്ടീവിലൊക്കെ ചര്‍ച്ചയ്ക്കുവരികയും ചെയ്തു.  ഇന്നുചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലടക്കം ഈ വിഷയം ചര്‍ച്ചയ്ക്കുവരികയും ചെയ്തതോടെയാണ് ദിലീപിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള തീരുമാനം അമ്മ പിന്‍വലിച്ചതും. 

നേരത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിലീപിനെ മാറ്റിനിര്‍ത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷം ദിലീപിന് പ്രസിഡന്റ് സ്ഥാനം തിരിച്ചുനല്‍കാന്‍ സംഘടന തയാറായെങ്കിലും തല്‍ക്കാലം ആ സ്ഥാനത്തേക്കില്ലെന്ന് ദിലീപ് രേഖാമൂലം അറിയിക്കുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.