ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്:പി.ജെ.കുര്യൻ

oommen-chandy-pj-kurien
SHARE

ഉമ്മന്‍ ചാണ്ടിയോട് വ്യക്തിപരമായ ഒരുസഹായവും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.ജെ.കുര്യന്‍.   ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണ്. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയനാണ് എ.കെ.ആന്റണിയെന്നും കുര്യന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ മൂന്നു രാജ്യസഭാ സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഇന്ന് പ്രഖ്യാപിക്കും. പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് മൂന്നിന് അവസാനിക്കുന്നതോടെയാണ് എളമരം കരീമും ബിനോയ് വിശ്വവും ജോസ്.കെ.മാണിയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുക. ഇതോടെ ജോസ്.കെ.മാണിയുടെ ലോക്സഭാഗത്വം നഷ്ടപ്പെടും. ഇരട്ടപ്പദവി പ്രശ്നം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഇടതുമുന്നണി പരാതി നല്‍കിയിരുന്നെങ്കിലും വരണാധികാരി തള്ളിയിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.