48 മണിക്കൂര്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, കോഴിക്കോട്ടും മലപ്പുറത്തും അസാധാരണ മഴ

rain-wayanad
SHARE

കേരളത്തില്‍   വരുന്ന 48 മണിക്കൂര്‍ കൂടി അതിതീവ്രമഴ തുടരുമെന്ന്  മുന്നറിയിപ്പ്. മലപ്പുറം , കോഴിക്കോട് ജില്ലകളിലെ മലമ്പ്രദേശങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.  പേമാരിയിലും മണ്ണിടിച്ചിലിലും വലയുന്ന വടക്കന്‍ജില്ലകളിലേക്ക് കേന്ദ്രദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റുകൂടി എത്തും. .  

വടക്കന്‍കേരളത്തില്‍ കാലവര്‍ഷം ദുരന്തപെയ്തുതുടരുന്നതിനിടയില്‍, കേന്ദ്ര ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റിനെകൂടി വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.  പൊലീസിനോടും , അഗനിശമന സേനയോടും ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മണ്ണിടിച്ചില്‍സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആവശ്യമുണ്ടെങ്കിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ കലക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോടുള്‍പ്പെടെ ഏഴ് ജില്ലകള്‍ക്ക് അടിയന്തിര ധനസാഹയം നല്‍കി. അതേസമയം വരുന്ന 48 മണിക്കൂര്‍കൂടി സംസ്ഥാനത്ത് ശക്തമായ മഴയും വടക്കന്‍ജില്ലകളില്‍ അതിതീവ്രമഴയും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

മഞ്ചേരിയിലാണ് ഏറ്റവും കൂടുതല്‍മഴ രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 23 സെന്റിമീറ്ററെന്ന അസാധാരണ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ചെങ്കുത്തായ മലഞ്ചെരിവുകള്‍, നീര്‍ച്ചാലുകള്‍, പുഴകള്‍, മലയോര റോഡുകള്‍ എന്നിവക്ക് സമീപം താമസിക്കുന്നവര്‍അതീവ ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തോട് അടുത്തുള്ളവര്‍ ശ്രദ്ധിക്കണം. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും നേതൃത്വത്തിലാണ് സംസ്ഥാനതലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.