പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ തല്ലി, എതിർത്തപ്പോൾ ചീത്തവിളി

adgp-daughter
SHARE

എ.‍ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണ് മര്‍ദനത്തിന് കാരണമെന്ന് കാട്ടി ഡ്രൈവര്‍ ഗവാസ്കര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയാറായില്ല. 

ബറ്റാലിയന്‍  എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പരാതി നല്‍കിയിത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുമുണ്ട്. ഇന്ന് രാവിലെ എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്നസമയം വാഹനത്തിലിരുന്ന് മകള്‍ ചീത്തവിളിച്ചു. ഇതിനെ എതിര്‍ത്ത് വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നിലിടിച്ചെന്നാണ് പരാതി. 

കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരെ എ.ഡി.ജി.പിയോട് നേരിട്ട് പരാതി പറഞ്ഞതിലാണ് വൈരാഗ്യമാകാം മര്‍ദനത്തിന് കാരണമായതെന്നും ‍ഡ്രൈവര്‍ പറയുന്നു. എന്നാല്‍ ആക്ഷേപത്തെക്കുറിച്ച് വിശദീകരണം തേടിയെങ്കിലും എ.ഡി.ജി.പി പ്രതികരിക്കാന്‍ തയാറായില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീട്ടില്‍ ക്യാംപ് ഫോളോവേഴ്സ് നേരിടുന്ന പീഡനത്തിന്റെ ഉദാഹരണമാണിതെന്ന് പൊലീസ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.