ഉണ്ണിത്താൻ വക്താവ് സ്ഥാനം ഒഴിയുന്നു; ഗ്രൂപ്പുകള്‍ക്കായി മിണ്ടാന്‍ ഇനിയില്ല

unnithan-udf
SHARE

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ വക്താവ് സ്ഥാനം ഒഴിയാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ആവശ്യപ്പെടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കും. ഗ്രൂപ്പുകാരുടെ ഇംഗിതത്തിന് വര്‍ത്തമാനം പറയാനാവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമ ന്യൂസിനോട്  പറഞ്ഞു.  

ഓരോരുത്തര്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പായി ചിത്രീകരിക്കുന്നു. തന്നെ വക്തവാക്കാന്‍ സഹായിച്ചത് ശശി തരൂരെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ ഉണ്ണിത്താനും ഹസ്സനും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഉണ്ണിത്താനെ വക്താവ് ആക്കരുതെന്ന് പറഞ്ഞ ഹസന്, തന്നെ നിയമിച്ചത് ഹൈക്കമാന്‍ഡെന്ന വാദമായിരുന്നു മറുപടി. 

ഇതിനിടെ എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രം പതിച്ച ശവപ്പെട്ടിയും റീത്തും വച്ച സംഭവത്തില്‍ കെഎസ്്യു നേതാക്കളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്്യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം, മുജീബ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇടുക്കി സ്വദേശിയായ നാലാമനു വേണ്ടി അന്വേഷണം തുടരുകയാണ്.

നാലു പേരും വടുതലയിലെ ശവപ്പെട്ടി കടയില്‍ നിന്ന് ശവപ്പെട്ടി വാങ്ങി പുറത്തിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രാജ്യസഭ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് ശവപ്പെട്ടിയും റീത്തും വച്ചതെന്ന് മൂവരും പൊലീസിന് മൊഴി നല്‍കി.ഇക്കഴിഞ്ഞ ഒമ്പതാം തീയതി പുലര്‍ച്ചെയാണ് ഡിസിസി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും കാണപ്പെട്ടത്. കോണ്‍ഗ്രസില്‍ കെ.സുധാകരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് മൂവരും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.