സ്ഥലം മാറ്റിയവരെ തിരികെയെത്തിക്കും; സിന്തൈറ്റ് ഇൻഡസ്ട്രീസ് സമരം പിൻവലിച്ചു

synthite-strike
SHARE

കോലഞ്ചേരിയിലെ സിന്തൈറ്റ് ഇൻഡസ്ട്രീസിലെ തൊഴിലാളി സമരം പിൻവലിച്ചു. തൊഴിലാളികളുടെ സസ്പെൻഷന്‍ നടപടികൾ സ്ഥാപനം പിൻവലിച്ചു. സ്ഥലംമാറ്റിയ 14 പേരിൽ മൂന്നു പേര്‍ക്കെതിരായ നടപടി ഒഴിവാക്കി. നാലു പേരെ മൂന്നു മാസത്തിനകം തിരികെകൊണ്ടുവരും. ബാക്കിയുള്ളവരെ വിരമിക്കൽ ഒഴിവു വരുന്ന മുറയ്ക്ക് തിരികെയെത്തിക്കാനും തീരുമാനിച്ചു. 

ജീവനക്കാർക്കു നേരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി. സ്ഥാപനത്തിലെ തൊഴിലാളികൾ വ്യാഴാഴ്ച മുതൽ ജോലിക്കു കയറും. സിഐടിയുവിന്റെ നേതൃത്വത്തിൽ യൂണിയൻ തുടങ്ങിയതാണു മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. ഇതോടെ പലരെയും കോയമ്പത്തൂരേക്കു മാറ്റി. ഇതിനു പിന്നാലെയാണ് സ്ഥാപനത്തിൽ സമരം തുടങ്ങിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.