സുധീരന്‍റേത് ഓപ്പണ്‍ ചലഞ്ച്; ഉമ്മന്‍ചാണ്ടിക്കായി തിരിച്ചടിച്ച് കെ.സി.ജോസഫ്

sudheeran-kc
SHARE

വി.എം.സുധീരന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുളള ഓപ്പണ്‍ ചലഞ്ചാണെന്ന് കെ.സി.ജോസഫ് എംഎല്‍എ. സുധീരന്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. കലാപക്കൊടി ഉയര്‍ത്തുന്നത് വേദനാജനകമാണെന്നും കെ.സി.ജോസഫ് പ്രതികരിച്ചു. സാധാരണപ്രവര്‍ത്തകന്റെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന നടപടിയാണിതെന്നും കെ.സി.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പരസ്യപ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വി.എം സുധീരന്‍ പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്  എം.എം ഹസന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

സുധീരന്‍ പറഞ്ഞതില്‍ ചിലത്

കോണ്‍ഗ്രസിനകത്തെ കലാപത്തില്‍ പരസ്യപ്രസ്താവന വിലക്ക് അവഗണിച്ച് ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിച്ച്   വി.എം.സുധീരന്‍. ഉമ്മന്‍ചാണ്ടിക്ക് തന്നോട് വിരോധവും അസൂയയുമാണെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. താന്‍ കെപിസിസി പ്രസിഡന്റായത് ഉമ്മന്‍ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല. താന്‍ നയിച്ച ജനപക്ഷ, ജനരക്ഷായാത്രകളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു.  ബാറുകള്‍ ഉമ്മന്‍ ചാണ്ടി  ഒന്നടങ്കം പൂട്ടിയത്  തനിക്ക് ലഭിച്ച ജനപിന്തുണയിലെ  അസൂയമൂലമെന്നും സുധീരന്‍ പറഞ്ഞു.  

വിഴിഞ്ഞം പദ്ധതി കരാര്‍ നടപ്പാക്കിയതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന  ഉമ്മന്‍ ചാണ്ടിക്കെതിെര ഗുരുതര ആരോപണവുമായി വി.എം.സുധീരന്‍. എല്ലാവശങ്ങളും ചര്‍ച്ച ചെയ്തുമാത്രം കരാറെന്ന എഐസിസി നിര്‍ദേശം ഉമ്മന്‍ ചാണ്ടി അവഗണിച്ചു. വികസനത്തിന്റെ പേരില്‍ സംസ്ഥാനതാല്‍പര്യങ്ങള്‍ ബലികഴിച്ച് അദാനിയുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെട്ടതെന്നും സുധീരന്‍ ആരോപിച്ചു.  

കേരള കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നല്‍കിയത്  ഹിമാലയന്‍ ബ്ലണ്ടറാണെന്നും സുധീരന്‍ വിശേഷിപ്പിച്ചു. യുപിഎയ്ക്ക് ലോക്സഭയില്‍ സീറ്റ് കുറയുന്നത് ബിജെപിക്ക് നേട്ടമാകും.  രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ കേരളത്തിലെ നേതാക്കള്‍ ദുര്‍ബലപ്പെടുത്തുകയാണെന്നും സുധീരന്‍ തുറന്നടിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.