കരിപ്പൂരിനെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ നീക്കം

karipur3
SHARE

കരിപ്പൂരിനെ വിമാനത്താവളങ്ങളുടെ കാറ്റഗറിയില്‍ തരംതാഴ്ത്തി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ നീക്കം നടത്തുന്നതിന്റെ രേഖകള്‍ മനോരമന ന്യൂസിന് ലഭിച്ചു. നിലവിലെ റണ്‍വേ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നമെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ നടപടി.

ഒന്‍പതാമത്തെ കാറ്റഗറിയിലായിരുന്ന കരിപ്പൂരിലെ 2014ല്‍ റണ്‍വേ നവീകരണ ജോലികള്‍ തുടങ്ങിയപ്പോഴാണ് എട്ടാമത്തെ കാറ്റഗറിയിലേക്ക് മാറ്റിയത്. ആറു മാസം മുന്‍പ് റണ്‍വേയിലെ റിസ നവീകരണ ജോലികള്‍ ആരംഭിച്ചതാണ്. റണ്‍വേ നവീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാകാന്‍ ഒരുങ്ങുബോഴാണ് എട്ടാമത്തെ കാറ്റഗറിയില്‍ നിന്ന് ഏഴാമത്തേക്കുളള തരംതാഴ്ത്തല്‍. 

എട്ടില്‍ നിന്ന് ഏഴാമത്തെ കാറ്റഗറിയിലേക്ക് കരിപ്പൂരിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഡയറക്ടര്‍ സതേണ്‍ റിജീയന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പാണിത്. ഏഴാമത്തെ കാറ്റഗറിയില്‍പ്പെട്ട വിമാനത്താവളങ്ങളില്‍ ഡി ടൈപ്പ് എയര്‍ക്രാഫ്റ്റുകള്‍ക്ക് മാത്രമേ സര്‍വീസ് നടത്താനാകൂ. അടുത്ത മാസത്തോടെ ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ വഴി സര്‍വീസ് നടത്താനാകുമെന്ന പ്രതീക്ഷക്ക് ഇത് തിരിച്ചയായി. സ്വകാര്യ പങ്കാളിത്തമുളള വിമാനത്താവളങ്ങളെ സഹായിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് കരിപ്പൂരിനോടുളള ഈ വിവേചനം എന്ന ആക്ഷേപവുമുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.