ആര്‍എസ്എസിനെതിരായത് ആശയസമരം; രാഹുല്‍ പിന്നോട്ടില്ല; കുറ്റംചുമത്തി

rahul-gandhi-3
SHARE

ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽഗാന്ധിക്കെതിരെ കുറ്റംചുമത്തി. മഹാരാഷ്ട്ര ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് രണ്ടുവർഷംവരെ തടവുലഭിക്കാവുന്ന മാനനഷ്ടക്കേസിലുള്ള വകുപ്പ് ചുമത്തിയത്. എന്നാൽ, താൻ കുറ്റക്കാരനല്ലെന്നും ആർഎസ്എസിനെതിരായ ആശയസമരമാണ് നടത്തുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു.

  

ആർഎസ്എസിനെ അപകീർത്തിപ്പെടുത്തൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനാൽ താൻ കുറ്റക്കാരനല്ലെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. ഒപ്പം, കേസ് റദ്ദാക്കണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടു. എന്നാൽ, പരസ്യമായി ക്ഷമ പറയുകയാതെ പിന്നോട്ടില്ലെന്ന് വാദിഭാഗം അറിയിച്ചു‌. തുടർന്നാണ്, ഐപിസി 499, 500 വകുപ്പുകൾ പ്രകാരമുള്ള കുറ്റംനിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയത്. 

അഭിപ്രായസ്വാതന്ത്യം അനിയന്ത്രിത സ്വാതന്ത്യമല്ലെന്ന് നിഷ്കർഷിക്കുന്ന ഈവകുപ്പ് പ്രകാരം രണ്ടുവർഷംവരെ തടവുശിക്ഷലഭിക്കാം. അതായത്, കേസിൽ രാഹുലിന് ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും. കോടതിയിൽനിന്ന് പുറത്തെത്തിയ രാഹുൽ, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. താൻ നടത്തുന്നത് ആർഎസ്എസിനെതിരായ ആശയസരമാണെന്ന് അദ്ദേഹം പറ‍ഞ്ഞു. 

'ഗാന്ധിജിയെ വെടിവച്ച്കൊന്നത് ആർഎസ്എസ്' ആണെന്നായിരുന്നു രാഹുൽഗാന്ധിയുടെ നാലുവർഷംമുൻപുള്ള വിവാദപരമാർശം.  ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് ഖുണ്ടെയാണ് കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 10ന് കേസ് ഇനി പരിഗണിക്കും.  

MORE IN BREAKING NEWS
SHOW MORE