അങ്കമാലി ഭൂമിയിടപാട്; കർദിനാളിനെതിരെ കേസടുക്കില്ല

cardinal-george-alencherry
SHARE

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന  സിംഗിള്‍ ബെ‍ഞ്ച് ഉത്തരവ് ഹൈക്കോടതി  റദ്ദാക്കി. കര്‍ദിനാളിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ക്രിമിനല്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്നു വിധിപറയും. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. 

കേസില്‍ ഇരുപക്ഷത്തിന്റേയും വാദം വിശദമായി കേട്ടശേഷമാണ് വിധി പുറപ്പെടുവിക്കുന്നത്. പരാതി സിവില്‍ സ്വഭാവമുള്ളതാണെന്നും ക്രിമിനൽ കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്നുമാണ് കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം. ക്രിമിനല്‍ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. 

MORE IN BREAKING NEWS
SHOW MORE