നിപ്പ സംഘത്തിലെ രണ്ട് നഴ്സുമാർക്ക് കൂടി പനി; ആശങ്ക ഒഴിയാതെ പ്രദേശം

nipah-nurse
SHARE

കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്സുമാർ കൂടി പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പനി കുറയാത്ത സാഹചര്യത്തിലാണ്  വിദഗ്ധ ചികില്‍സ തേടിയത്. നിപ്പ വൈറസ് ബാധിച്ചവരെ ചികില്‍സിച്ച സംഘത്തി‍‍ല്‍ ഈ നഴ്സുമാരുമുണ്ടായിരുന്നു. 

നിപ്പാവൈറസ് പടര്‍ന്നുപിടിക്കുന്ന കോഴിക്കോട് പനി ബാധിച്ച രോഗിയെ ശുശ്രൂഷിച്ചിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി ഇന്നലെ മരിച്ചിരുന്നു. ഇതോടെ കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പത്തായി. മരിച്ച ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം രാത്രി തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. വൈറസ് പടരുന്നത് തടയാനായിരുന്നു ആരോഗ്യ വകുപ്പിന്റെ തിടുക്കത്തിലുള്ള നടപടി.

കൂടുതൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളെജിൽ രണ്ട് വെന്റിലേറ്റർ കൂടി സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നതായി ആരോഗ്യമന്ത്രി അറിച്ചു. കിണറിലെ വെള്ളത്തിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. പനിബാധിച്ച് സഹോദരങ്ങൾ മരിച്ച വീട്ടിലെ കിണറ്റിൽ നിരവധി വവ്വാലുകളെ കണ്ടത്തിയിരുന്നു. വവ്വാലുകൾ പുറത്തു പോകാതിരിക്കാൻ കിണർ മൂടുകയും ചെയ്തു. കിണറ്റിലെ വവ്വാലുകളെ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.