നിപ്പ വൈറസ്: ഉറവിടം കിണർ വെള്ളം; കിണറ്റിൽ വവ്വാലുകളെ കണ്ടെത്തി; ജാഗ്രത

nipah-shailaja
SHARE

കോഴിക്കോട് പേരാമ്പ്രയില്‍  നിപ്പ വൈറസ് പടര്‍ന്നത്    ചങ്ങരോത്തെ കിണറില്‍  കാണപ്പെട്ട വവ്വാലുകളില്‍ നിന്നാണെന്ന്  ആരോഗ്യമന്ത്രി. കെ കെ ശൈലജ.പനിപിടിച്ച് ഒമ്പതു  പേർ മരിച്ചതില്‍ മൂന്നുപേരുടെ മരണം മാത്രമാണ് വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.  സമാനമായ രോഗലക്ഷണങ്ങളോടെ  എട്ടു പേര്‍ ചികിത്സയിലുണ്ട്  

പേരാമ്പ്ര താലൂക്കാശുപത്രിയിലെ  താത്ക്കാലികനഴ്സ് പെരുവണ്ണാമുഴി ചെമ്പനോടയിലെ  ലിനിയാണ്  ഇന്നു  പുലര്‍ച്ചെ  മരിച്ചത് . ഇവരുടെ മൃതദേഹം നാട്ടിലത്തിക്കാതെ  കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍  സംസ്കരിച്ചു.  കഴിഞ്ഞ ദിവസം മരിച്ച  സഹോദരന്മാരായ  ചങ്ങരോത്ത്   വളച്ചുകെട്ടി മുഹമ്മദ് സാബിതിനും  സാലിഹിനും   ഇവരുടെ ബന്ധുവായ മറിയത്തിനുമാണ്  രോഗം സ്ഥിരീകരിച്ചത്. 

മരിച്ച മറ്റു  ആറുപേരുടെയും  രക്തസാന്പിളുകളുടെ  പരിശോധനാഫലം ലഭിച്ചാല്‍  മാത്രമേ രോഗം സ്ഥിരീകരിക്കാനാവുയെന്ന്  ആരോഗ്യമന്ത്രി  അറിയിച്ചു.  രോഗല്കഷണങ്ങളോടെ  ചികിത്സയിലുള്ള മറ്റ് എട്ടുപേര്‍ക്കും   വവ്വാല്‍പനി  സ്ഥീരികരിക്കാന്‍  അധിക്ൃതര്‍ തയ്യാറായിട്ടില്ല.  മരിച്ചവരുടെ വീട്ടിലെ  കിണറിലെ വെള്ളത്തില്‍  നിന്ന്  രോഗബാധയുണ്ടാെയന്നാണ് നിഗമനം .  കിണര്‍  മൂടാന്‍  നിര്‍ദേശം നല്‍കി. 

രോഗം പഠിക്കാനെത്തിനായ   കേന്ദ്രസംഘം  രാവിലെ  കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി വിശദമായ  ചര്‍ച്ച നടത്തി. രാവിലെ വിളിച്ചു ചേര്‍തത് ഉന്നതതല യോഗത്തില്‍  മന്ത്രി ടി പി രാമകൃഷ്ണന്ും അരോഗ്യവകുപ്പിലെ  ഉന്നതരും പങ്കെടുത്തു.  പ്രതിരോധപ്രവ്‍ര്‍ത്തനങ്ങള്‍  പേരാന്പ്രയില്‍ സജീവമാക്കും. മാസ്ക്കുകള്‍ വിതരണം ചെയ്യും.  കോഴിക്കോട് മെഡിക്കല്‍  കോളജ്  ആശുപത്രിയില്‍  രണ്ടു  വെന്റിലേറ്ററുകള്‍  കൂടി  സ്ഥാപിച്ചു. .  പ്രത്യേകമായ  ഹെല്‍പ് ഡെസ്ക്കും പ്രവർത്തിക്കുന്നുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.