ഗവര്‍ണര്‍ ക്ഷണിച്ചെന്ന് ബിജെപി ട്വിറ്ററില്‍; പിന്നാലെ പിന്‍വലിച്ച് മുങ്ങി

bjp-yeduriappa
SHARE

കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അതി നാടകീയമായ ക്ലൈമാക്സ് ഒരുങ്ങുന്നതായി സൂചന. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി ബിജെപി പ്രഖ്യാപിച്ചു. എസ്.സുരേഷ് കുമാര്‍ എംഎല്‍എ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.  ബിഎസ് യെഡിയൂരപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകും. നാളെ രാവിലെ 9.30ന് സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേല്‍ക്കുമെന്നായിരുന്നു ട്വീറ്റ്. എന്നാൽ ഇത് വിവാദമായതോടെ ബിജെപി ട്വീറ്റ് പിൻവലിച്ചു.  

ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുെട നടപടി ഭരണഘടനാലംഘനമെന്ന് പി. ചിദംബരം ആരോപിച്ചു. കുമാരസ്വാമിയെ ക്ഷണിക്കാതെ ഗവര്‍ണര്‍ക്ക് മറ്റുവഴിയില്ല. ബിജെപിയോട് പക്ഷപാതം കാണിക്കുന്ന ഗവര്‍ണറാണ് ഇതെന്നും അദ്ദേഹം തുറന്നടിച്ചു. എംഎല്‍എമാര്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. കുതിരക്കച്ചവടത്തെ ഭയന്നാണ് എംഎല്‍എമാരെ മാറ്റുന്നതെന്നും പാര്‍ട്ടി വിശദീകരിച്ചു.

ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവഴി തേടാന്‍  കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചതോടെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുമെന്ന് തീര്‍ച്ച. രാഷ്ട്രപതിയെ കാണാനും കോണ്‍ഗ്രസ്–ജെഡിഎസ് സംഘം ആലോചന തുടങ്ങി. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് കോണ്‍ഗ്രസും ജെഡിഎസും  ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഒപ്പം 117 എംഎല്‍എമാരുടെ പിന്തുണ ബോധ്യപ്പെടുത്തി. ഇതെല്ലാം തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം. 

കര്‍ണാടകത്തില്‍ അധികാരത്തിനായി പോര്‍മുഖങ്ങള്‍ തുറന്ന് പാര്‍ട്ടികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുപ്രധാന വഴിത്തിരിവ്. 100 കോടിയും മന്ത്രിപദവിയും ബിജെപി വാഗ്ദാനം ചെയ്തെന്ന‌തടക്കം ആരോപണം ഉയര്‍ന്ന പകലിനൊടുവിലാണ് തീരുമാനം.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.