വികാരാധീനനായി സിദ്ധരാമയ്യ; നിയമസഭാകക്ഷി യോഗത്തില്‍ വിമര്‍ശനവും തര്‍ക്കവും

siddaramaiah-2
SHARE

കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ വികാരാധീനനായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. സദ്ഭരണം കാഴ്ചവച്ചിട്ടും ഭരണം നേടാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും നിര്‍ണായകമായ നിയമസഭാ കക്ഷി യോഗത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.

ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയും കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തതായാണ് സൂചന. സിദ്ധരാമയ്യയെ വിമര്‍ശിച്ച് മുന്‍ സ്പീക്കര്‍ കെ.ബി. കോളിവാദ് യോഗത്തില്‍ രംഗത്തെത്തി. ഇതിനിടെ കര്‍ണാടകത്തിലെ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. 

ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസും ജെഡിഎസും

ബിജെപി കുതിരക്കച്ചവടത്തിന് കരുനീക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും ജെഡിഎസിനു മുന്നില്‍ തെളിയുന്നത് മൂന്നുവഴികള്‍. അതിങ്ങനെ. സാധ്യത ഒന്ന്: കോണ്‍ഗ്രസ്, ജെ‍ഡിഎസ് എംഎല്‍എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ അണിനിരത്തുക. സാധ്യത രണ്ട്: ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍, ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുക. സാധ്യത  മൂന്ന്: ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍, രാഷ്ട്രപതിയെ സമീപിക്കുക. 

കോണ്‍ഗ്രസ് ക്യാംപിലെ തന്ത്രജ്ഞനായ അഹമ്മദ് പട്ടേല്‍ ബെംഗളൂരുവിലേക്ക് അല്‍പസമയത്തിനകം എത്തിച്ചേരും. എല്ലാ എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും കൂറുമാറില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഭൂരിപക്ഷം എംഎല്‍എമാരും ഒപ്പമെന്ന് കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മനോരമന്യൂസിനോട് പറഞ്ഞു ബെല്ലാരിയിലെ എംഎല്‍എമാരുമായി സംസാരിച്ചു. ഇവര്‍ കര്‍ണാടക കോണ്‍ഗ്രസ് ഓഫീസിലേക്ക് ഉടനെത്തും. എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു. 

എം.എല്‍.എക്ക് നൂറു കോടി വീതമാണ് ബി.ജെ.പി വാഗ്ദാനംചെയ്തതെന്ന് കോണ്‍ഗ്രസും ജെഡിഎസും ആരോപിച്ചു. ഈ കള്ളപ്പണം എവിടുന്നുവരുന്നെന്ന് കണ്ടെത്തണമെന്ന് എച്ച്. ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെപോയെന്നും അദ്ദേഹം ചോദിച്ചു. അന്‍പത്, 100 കോടി വാഗ്ദാനങ്ങളുമായി ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ സമീപിക്കുന്നതായി പി.സി.വിഷ്ണുനാഥ് എം.എല്‍.എയും മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.