ജമ്മുകശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

INDIA-KASHMIR-UNREST
SHARE

റമസാന്‍ മാസത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സ്വയരക്ഷയ്ക്കോ, ജനങ്ങളുടെ സംരക്ഷണത്തിനോ അല്ലാതെ പ്രത്യാക്രമണം പാടില്ല.  കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. റമസാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നടത്തിയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. അതേസമയം ഇന്നും കശ്മീരിലെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് െചയ്തു. കശ്മീര്‍ യൂണിവേഴ്സിറ്റിയിലെ സുരക്ഷാഉദ്യോഗസ്ഥന്റെ തോക്ക് ഭീകരര്‍ തട്ടിയെടുത്തു. ശ്രീനഗറിലെ ചറ്റാബാളില്‍ ഗ്രനേ‍ഡ് സ്ഫോടനമുണ്ടായതായും സൂചനകളുണ്ട്.  ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.