പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ കുതിപ്പ്, എൺപത് തൊട്ടുതൊട്ടില്ല..!

petrol-station-new
SHARE

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി പെട്രോളിന്റ വില കേരളത്തില്‍ 79 രൂപ കടന്നു.  ലീറ്ററിന് 79 രൂപ 16 പൈസയാണ് തിരുവനന്തപുരത്ത്  ഇന്നത്തെ വില. ഡീസലിനും ഇന്നലത്തേക്കാള്‍ 25 പൈസ കൂടി.

നാലുവര്‍ഷത്തിനിടെ പെട്രോളിന്റെ ഏറ്റവും ഉയര്‍ന്നവില 78 രൂപയായിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി തിരുവനന്തപുരത്ത് വില 79 കടന്നു. ഇന്നലെ 79 രൂപ 01 പൈസയായിരുന്നെങ്കില്‍ ഇന്ന് 15  പൈസ കൂടി 79 രൂപ 16 പൈസയായി. ഡീസലിന്റ വിലയും 72 രൂപ 05 പൈസയില്‍ നിന്ന് 72 രൂപ 27 ൈപസയായി . തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. മൂന്നുദിവസത്തിനിടെ തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസയുടേയും ഡീസലിന് 46 പൈസയുടേയും വര്‍ധന. കര്‍ണാടക തിരഞ്ഞെടുപ്പായതിനാല്‍ കഴിഞ്ഞമാസം 14 മുതല്‍ ഈമാസം 13 വരെ വിലയില്‍ മാറ്റമുണ്ടായതേയില്ല. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ  2013 സെപ്റ്റംബര്‍ 14ന്  വില എണ്‍പത് കടന്നിരുന്നു. അതിനുശേഷം ആദ്യമായാണ് വില ഇത്രയും ഉയരുന്നത്.

കൊച്ചിയില്‍ പെട്രോളിന് 77രൂപ94 പൈസയും ഡീസലിന് 71 രൂപ 12 പൈസയുമാണ്. കോഴിക്കോട് 78 രൂപ 17 പൈസയാണ് പെട്രോള്‍വില. ഡല്‍ഹിയില്‍ പെട്രോളിന് 75 രൂപയുള്ളപ്പോള്‍  മുംബൈയില്‍ 82 രൂപ 94 പൈസയുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റ വില ഉയര്‍ന്നതിന്റ ചുവടുപിടിച്ചാണ് ഈ വിലവര്‍ധന.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.