ബാധ്യത തീർക്കാന്‍ മകളെയും ഭാര്യയെയും കൂട്ടുകാരന് കൈമാറി അച്ഛൻ; തെൻമലയിൽ നടന്നത്

thenmala-rape-case
SHARE

കൊല്ലം തെൻമലയില്‍ പതിനാറുകാരി പീഡിപ്പിക്കപെട്ട സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പണമിടപാടിലെ ബാധ്യത പരിഹരിക്കാന്‍  പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്‍ കൂട്ടുകാരന് കൈമാറിയതായി തെളിഞ്ഞു. പല സ്ഥലങ്ങളില്‍വച്ച് നിരവധിതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായി. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായെങ്കിലും അച്ഛന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ ഒളിവിലാണ്.

2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പണമിടപാടിലെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണ് ഭാര്യയെയും മകളെ കൂട്ടുകാരന് കൈമാറുക എന്നത്.

കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച അച്ഛന്‍റെ സുഹൃത്ത് നിരവധിതവണ പീഡിപ്പിച്ചു. ഇതെല്ലാം തന്‍റെ അറിവോടെയാണെന്ന് കുട്ടിയുടെ അമ്മയും സമ്മതിച്ചു.

രക്ഷപ്പെടുത്താന്‍ അമ്മൂമ്മ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പെണ്‍കുട്ടിയെ അമ്മുമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് അയല്‍വാസിയും ബന്ധുവും പീഡിപ്പിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.