ശക്തി കാട്ടി ദള്‍ എംഎല്‍എമാര്‍ രാജ്ഭവനില്‍; പിന്നാലെ കോണ്‍ഗ്രസ് പടയും; ഉദ്വേഗം

karnataka-mlas-bus
SHARE

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ജെഡിഎസ് നേതാക്കള്‍ രാജ്ഭവനിലെത്തി. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്. ദള്‍ എംഎല്‍എമാരേയും രാജ്ഭവനില്‍ എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എഴുപത്തഞ്ച് എംഎല്‍എമാര്‍ ബസില്‍ ഉടന്‍ രാജ്ഭവനില്‍ എത്തും. ജെഡിഎസിന്റെ മുപ്പത്തഞ്ച് എംഎല്‍എമാരാണ് ഭൂരിപക്ഷം തെളിയിക്കാന്‍ നേരിട്ട് എത്തിയത്. ബിഎസ്പിയുടെ ഒരു എംഎല്‍എയും കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിന് രേഖാമൂലം പിന്തുണ അറിയിച്ചിട്ടുണ്ട്. 

ഭൂരിപക്ഷമുള്ള സഖ്യം എന്നനിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യഅവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ്–ജെഡിഎസ് കൂട്ടുകെട്ടിന്റെ ആവശ്യം. ബിജെപി നിയമസഭാകക്ഷിനേതാവ് ബി.എസ്.യെഡിയൂരപ്പ രാവിലെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു. ഗവര്‍ണര്‍ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയേയും രാഷ്ട്രപതിയേയും സമീപിക്കുന്നകാര്യം കോണ്‍ഗ്രസും ജെഡിഎസും പരിഗണിക്കുന്നുണ്ട്. രാജ്ഭവനുമുന്നില്‍ സമരത്തിനുള്ള സാധ്യതയും ആലോചനയിലുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.