കോണ്‍ഗ്രസ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ബിജെപി; ജനാധിപത്യത്തിന്‍റെ കൊലയെന്ന് യച്ചൂരി

yechoori-shobha1jpg
SHARE

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ബി.ജെ.പി. കോണ്‍ഗ്രസ് അധികാരമുപയോഗിച്ച് ബി.ജെ.പി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ലോക്സഭ സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ പറഞ്ഞു. 

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലചെയ്യാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. തീരുമാനം വൈകിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനാണ്. മണിപ്പൂരിലും ഗോവയിലും സ്വീകരിച്ച നടപടി കര്‍ണാടകത്തിലും വേണമെന്നും യച്ചൂരി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇതിനിടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്–ജെഡിഎസ് നേതൃത്വം ഗവര്‍ണറെ കണ്ടു. 117 എംഎല്‍എമാരുടെ പിന്തുണക്കത്ത് കൈമാറി. ബെംഗളുരുവിലുള്ള മുഴുവന്‍ എംഎല്‍എമാരേയും രാജ്ഭവനിലെത്തിച്ചെങ്കിലും ഇരുപാര്‍ട്ടികളിലേയും അഞ്ചുപേരെ വീതം കാണാനേ ഗവര്‍ണര്‍ സമ്മതിച്ചുള്ളു. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയുടേയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും നേതൃത്വത്തിലാണ് പ്രതിനിധിസംഘം ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടത്. 

ബിഎസ്പി എംഎല്‍എയും കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനൊപ്പമാണ്. ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.