വയനാട്ടില്‍ ചികില്‍സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചു

tribal-woman
SHARE

വയനാട്ടില്‍ ചികില്‍സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചെന്ന് പരാതി.  എടവക താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ(61)ആണ് മരിച്ചത് . അവശനിലയിലായിരുന്ന ചപ്പ  മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികില്‍സ തേടിയെങ്കിലും മടക്കി അയച്ചതായാണ് ആരോപണം. 

പനിയും ഛര്‍ദിയും ബാധിച്ച് രാവിലെ ഒന്‍‌പതരയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും കിടത്തി ചികില്‍സ ആവശ്യമുള്ളത്ര ഗുരുതരമായിരുന്നു അസുഖമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവിടെ അതിനുള്ള സൗകര്യം ഇല്ലെന്ന് പറഞ്ഞ് മടക്കിയയച്ചെന്ന് ഇവര്‍ ആരോപിച്ചു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.