20 മുറിവുകൾ; ജനനേന്ദ്രിയത്തിൽ മാരക പരുക്ക്: ശ്രീജിത്തിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

sreejith-2
SHARE

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിതിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ചെറുകുടലില്‍ ഏറ്റ മാരകമായ പരുക്കാണ് മരണകാരണമെന്നാണ് നിഗമനം. കുടല്‍ മുറിഞ്ഞ് വേര്‍പെട്ട് പോകാറായ സ്ഥിതിയായിരുന്നു. ചവിട്ട് പോലെ ശക്തമായ ആഘാതമുണ്ടായാല്‍ സംഭവിക്കാവുന്ന തരത്തിലുള്ളതാണിത്. ഇങ്ങനെ കുടലില്‍ നിന്ന് പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ രക്തത്തില്‍ കലര്‍ന്നുണ്ടായ അണുബാധ മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചു. 

ഇതുകൂടാതെ മറ്റ് 20ഓളം പരുക്കുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മരണകാരണം അല്ലെങ്കിലും ജനനേന്ദ്രിയത്തില്‍ കണ്ടെത്തിയ പരുക്ക് പ്രധാന സൂചനയാണ്. വൃഷ്ണങ്ങളുടെ ഉള്ളില്‍ രക്തം കട്ടകെട്ടിയ അവസ്ഥയിലുള്ളത്, പൊലീസ് മര്‍ദനക്കേസുകളുടെ സ്ഥിരം സ്വഭാവത്തിലുള്ളതാണ് ഇത്.  

ഇതിനിടെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്  സിപിഎമ്മിനെതിരായ ആരോപണങ്ങൾക്കു മറുപടിയുമായി സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. അന്വേഷണത്തെ വഴിതെറ്റിക്കാൻ പാർട്ടി പ്രവർത്തകർ ഇടപെട്ടിട്ടില്ല. പൊലീസിന്റെ പണി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കുകയുമില്ല. 

പൊലീസ് നിഷ്പക്ഷമായി തന്നെ  പ്രവർത്തിക്കും. എല്‍ഡിഎഫ് സർക്കാർ മൂന്നാമുറ അനുവദിക്കില്ല. എത്ര ഉന്നതരായ പൊലീസുകാരായാലും നടപടി ഉണ്ടാകും. ഇവർക്കു സേനയിൽ സ്ഥാനമുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.