തോമസ് ചാണ്ടിയുടെ വാദം ഹൈക്കോടതി തന്നെ കേൾക്കണം: സുപ്രീം കോടതി

Thomas-Chandy1
Alappuzha 2017 November 15:
SHARE

ഹൈക്കോടതി പരാമർശങ്ങൾക്കതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി മുൻമന്ത്രി തോമസ് ചാണ്ടി പിൻവലിച്ചു. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജി ഫയൽ ചെയ്യാമെന്ന് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

തോമസ് ചാണ്ടി ഇപ്പോൾ മന്ത്രിയല്ല. അതിനാൽ ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി  നിർദേശിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു തുടങ്ങിയ ഹൈക്കോടതി വിമർശനങ്ങൾ നീക്കാനായാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.